Breaking News

ചാ​മ്ബ്യ​ന്‍​സ് ലീഗില്‍ ബാ​ഴ്സയെ സ​മ​നി​ലയില്‍ കുരുക്കി നാപ്പോളി..!

ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ സ്പാ​നി​ഷ് വമ്പ​ന്‍​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു സ​മ​നി​ല​. ബാഴ്സയെ സമനിലയില്‍ തളച്ചത് ഇറ്റാലിയന്‍ ടീം നാപ്പോളിയാണ്.

പ്രീ ​ക്വാ​ര്‍​ട്ട​റി​ലെ ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ല്‍ 1-1 ന് ​ആ​ണ് ബാ​ഴ്സ​ സ​മ​നി​ലയില്‍ കുരുങ്ങിയത്.

എന്നാലും എ​വേ മൈ​താ​ന​ത്ത് നേ​ടി​യ ഗോ​ള്‍ ബാ​ഴ്സ​യ്ക്കു ര​ണ്ടാം പാ​ദ​ത്തി​ല്‍ മു​ന്‍​തൂ​ക്കം ന​ല്‍​കും.

ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ല്‍ ഒ​രു ഗോ​ള്‍ ലീ​ഡ് നേ​ടി​യ നാ​പ്പോ​ളി​യെ ര​ണ്ടാം പ​കു​തി​യി​ല്‍ ബാ​ഴ്സ ഒ​പ്പം​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

കളി തുടങ്ങി ആദ്യം ഡ്രി​സ് മാ​ര്‍​ട്ട​ന്‍​സ്(30) ലൂടെ നാ​പ്പോ​ളിയാണ് സ്കോര്‍ ചെയ്തത്. ബാ​ഴ്സ 57 ാം മി​നി​റ്റി​ല്‍ ഗ്രീ​സ്മാ​നി​ലൂ​ടെ സ​മ​നി​ല​പി​ടിക്കുകയായിരുന്നു. അ​ടു​ത്ത മാ​സം 18 ന് ​ന്യൂ​കാ​മ്ബി​ലാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം നടക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …