Breaking News

കൊച്ചിയിൽ സ്ഥിതി രൂക്ഷം; എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും 18 കന്യാസ്ത്രീകൾക്ക് കൊവിഡ്..

കൊച്ചിയില്‍സ്ഥിതി രൂക്ഷമാകുന്നു. ആലുവയില്‍ പതിനെട്ട് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈപ്പിനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച സിസ്റ്റര്‍ ക്ലെയറിന്റെ സമ്ബര്‍ക്കപ്പട്ടികയിലുളളവരാണ് ഇവര്‍.

ആലുവ എരുമത്തല പ്രൊവിന്‍സിലെ കന്യാസ്ത്രീകളായ ഇവരുമായി സമ്ബര്‍ക്കത്തിലായവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 15 ന് രാത്രി ഒമ്ബതുമണിയോടെയാണ് സിസ്റ്റര്‍ ക്ലെയര്‍ മരിച്ചത്.

സിസ്റ്ററുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിരുന്നില്ല. നേരത്തെ രണ്ടു കന്യാസ്ത്രികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇനി 20 പേരുടെ ഫലം കൂടി വരാനുണ്ട്. കൊച്ചി നോര്‍ത്ത് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം കൊച്ചിയില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച 72 പേരില്‍ 62 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കൂടുതല്‍പേര്‍ക്ക് രോഗം ബാധിച്ചതോടെ എറണാകുളം ജില്ലിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …