Breaking News

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് ഇരുട്ടടി; പാചകവാതക വില ഉയര്‍ന്നു; അഞ്ചുമാസത്തിനിടെ വര്‍ധിച്ചത്…

പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് കനത്ത ഇരുട്ടടി. പാചകവാതക വിലക്കയറ്റത്തില്‍ വന്‍ വര്‍ധനവ്. സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില അഞ്ചുമാസത്തിനിടെ കൂടിയത് 140 രൂപയാണ്.

കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ സബ്സിഡിരഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. പുതുക്കിയ വില ബുധനാഴ്ച്ച പ്രാബല്യത്തില്‍ വന്നു. 19 കിലോഗ്രാമുളള സിലിണ്ടറുകളുടെ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായി അഞ്ചാം മാസമാണ് വില ഉയര്‍ന്നിരിക്കുന്നത്. ഏകദേശം 140 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ഒരു കുടുംബത്തിന് സബ്സിഡിനിരക്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …