യുവാക്കള്‍ക്ക് ചീറിപ്പായാല്‍ ബിഎസ് 6 നിലവാരലുത്തിള്ള അപ്പാച്ചെ മോഡലുകള്‍ ഉടന്‍ എത്തും. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിലാണ് 2020 അപ്പാച്ചെ റേഞ്ച് മോഡലുകള്‍ പുറത്തിറക്കുന്നത്. ടിവിഎസിന്റെ ആദ്യ ബിഎസ് 6 മോഡലുകള്‍ കൂടിയാണെന്ന പ്രത്യേകതയും ഈ ബൈക്കിനുണ്ട് എന്നതാണ് പ്രത്യേകത.
മാത്രമല്ല എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകള്‍ വഴിയും 2020 അപ്പാച്ചെ സീരീസിന്റെ ബുക്കിങ് കമ്ബനി ആരംഭിച്ചിരിക്കുകയാണ്. എല്‍ഇഡി ഹെഡ്ലാമ്ബ്, റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജി, ഫെതര്‍ ടച്ച് സ്റ്റാര്‍ട്ട്, ഗ്ലൈഡ് ത്രൂ ട്രാഫിക് എന്ന പേരിലുള്ള ലോ സ്പീഡ് റൈഡിങ് മോഡ്, ആകര്‍ഷകമായ റേസ് ഗ്രാഫിക്സ് എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ അപ്പാച്ചെ സീരീസിനെ വ്യത്യസ്തമാക്കുന്നതായിരിക്കും.
സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനവും ഇതിലുണ്ട്. ആര്‍ടിആര്‍ 160 4വി മോഡലില്‍ 159.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് വാഹനത്തില്‍ ഉണ്ടാവുക. പുതിയ ആര്‍ടിആര്‍ 200 മോഡലിന് 1.24 ലക്ഷം രൂപയും ആര്‍ടിആര്‍ 160 ഡ്രം ബ്രേക്കിന് 99,950 രൂപയും ആര്‍ടിആര്‍ 160 ഡിസ്‌കിന് 1.03 ലക്ഷവുമാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഗ്ലോസ് ബ്ലാക്ക്, പേള്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാകുക.