Breaking News

ഒപ്പോ എഫ്15 സ്മാര്‍ട്ട്ഫോണ്‍ ഉടന്‍ വിപണിയിലെത്തും; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും…

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എഫ് 15 സ്മാര്‍ട്ട്‌ഫോണ്‍ ഉടന്‍ പുറത്തിറങ്ങും. ഈ മാസം 15 ന് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇന്ത്യയില്‍ ഇതു സംബന്ധിച്ച്‌ ടീസര്‍ പുറത്തുവിട്ടിട്ടുണ്ട്. അവതരണ തിയതി പുറത്തുവിട്ടതിനൊപ്പം സ്മാര്‍ട്ട്‌ഫോണിന്റെ ചില സവിശേഷ ഫീച്ചറുകളും കമ്ബനി വെളിപ്പെടുത്തുന്നുണ്ട്.

മുന്‍ഗാമികളേക്കാള്‍ ഏറെ സവിശേഷതകളുമായാണ് ഒപ്പോ എഫ്15 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഒപ്പോ എഫ്11 പ്രോ, ഒപ്പോ എഫ്9 പ്രോ എന്നിവയുടെ അപ്‌ഗ്രേഡ് ചെയ്ത വിഭാഗമായിട്ടാണ് പുതിയ എഫ്15ന്റെ വരവ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിത ക്വാഡ് റിയര്‍ ക്യാമറ സംവിധാനമാണ് പുതിയ സ്മാര്‍ട്ട് ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്.

ആമസോണിലെ ടീസര്‍ പ്രകാരം പുതിയ സ്മാര്‍ട്ട്‌ഫോണില്‍ 48എംപി പ്രൈമറി ബാക്ക് ക്യാമറ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സഹായിക്കും. അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന വോക്ക് ഫ്ലാഷ് ചാര്‍ജ് 3.0, ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് 3.0 സെന്‍സര്‍, എട്ട് ജിബി റാം എന്നീ ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ച് മിനിട്ട് ചാര്‍ജ് ചെയ്താല്‍ രണ്ട് മണിക്കൂറോളം സംസാരിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒപ്പോ എഫ്15ന്റെ കൂടുതല്‍ ഫീച്ചറുകളൊന്നും കമ്പനി ഇനിയും പുറത്തുവിടാന്‍ തയാറായിട്ടില്ല.

About NEWS22 EDITOR

Check Also

ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3

ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 …