Breaking News

ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4..!!

ഇന്ത്യന്‍ വിപണി കീഴടക്കി ഷവോമിയുടെ MI ബാന്‍ഡ് 4. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് മാത്രമല്ല ബാന്‍ഡുകള്‍ക്കും ഇന്ത്യന്‍ വിപണിയില്‍ നല്ല സ്വീകാര്യത ഉണ്ടെന്നാണ് ഇത് തെളിയിക്കുന്നത്. ബാന്‍ഡ് 3 എന്ന മോഡലുകള്‍ക്ക് ശേഷം Mi ബാന്‍ഡ് 4 മോഡലുകള്‍ ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ബാന്‍ഡ് 4 മോഡലുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

8 ദിവസംകൊണ്ടു ലക്ഷകണക്കിന് യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. അതില്‍ എടുത്തുപറയേണ്ടത് വാട്ടര്‍ റെസിസ്റ്റന്റ് ആണ്. 0.95 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് Mi ബാന്‍ഡ് 4 എത്തിയിരിക്കുന്നത്. കൂടാതെ 120×240പിക്സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്. 2.5D സ്ക്രാച് റെസിസ്റ്റന്റ്സ് ഗ്ലാസുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പുതിയ വോയിസ് കമാന്‍ഡുകള്‍ എല്ലാംതന്നെ ഇതില്‍ സപ്പോര്‍ട്ട് ആകുന്നവയാണ്.

ഫിസിക്കല്‍ ആക്ടിവിറ്റികള്‍ എല്ലാം തന്നെ വളരെ വേഗത്തില്‍ കാല്കുലേറ്റ് ചെയ്യുന്നതിന് ബാന്‍ഡ് 4 സഹായിക്കുന്നു. 5ATM വാട്ടര്‍ റെസിസ്റ്റന്‍സ് സപ്പോര്‍ട്ട് കൂടാതെ 50 മീറ്റര്‍വരെ വെള്ളത്തിനടിയിലിലും ഇത് ഉപയോഗിക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് നിര്‍മ്മാണം. 20 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി കമ്പനി പറയുന്നത്.

About NEWS22 EDITOR

Check Also

ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3

ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 …