പത്തൊന്‍പതു നിലകളുടെ ഫ്‌ലാറ്റ് സമുച്ചയം വെറും അഞ്ചു സെക്കന്റുകള്‍ കൊണ്ടാണ് വെറും കോണ്‍ക്രീറ്റ് കൂമ്പാരമായി മാറിയത്. കെട്ടിടം പൂര്‍ണമായി തകര്‍ന്നു വീഴാനെടുത്തത് വെറും അഞ്ചു സെക്കന്‍ഡ് സമയം മാത്രമാണ്.
മരട് മേഖലയാകെ പൊടിയില്‍ മുങ്ങിയെന്നതു മാത്രമാണ് ഫ്ലാറ്റ് പൊളിക്കാന്‍ നടത്തിയ നിയന്ത്രിത സ്‌ഫോടനത്തിന്റെ പ്രത്യക്ഷത്തില്‍ അനുഭവപ്പെട്ട പ്രത്യാഘാതം. വലിയ ശബ്ദമോ പ്രകമ്പനമോ ഉണ്ടായില്ല. എല്ലാം നശ്ചിയിച്ച് ഉറപ്പിച്ചതുപോലെ തന്നെ നടന്നതായി പൊളിക്കലിനു ചുമതലയുള്ള എഡിഫൈസ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.