കോഴിക്കോട് ജില്ലയിലെ ചാലിയ, മുക്കം എന്നിവിടങ്ങളില്‍ നിന്ന്‍ മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ടത് ഒരു സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.
ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഫയര്‍ റസ്പോണ്ടര്‍ വാഹനങ്ങള്‍ സ്വന്തമാക്കി സംസ്ഥാന വനംവകുപ്പ്…
കൊലപ്പെടുത്തിയതിനു ശേഷം തെളിവുനശിപ്പിക്കാനായി ശരീരഭാഗങ്ങള്‍ പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്തുനിന്ന് ലഭിച്ചത്.
രണ്ടരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടവരെയും കൊലപ്പെടുത്തിയവരെക്കുറിച്ചും വ്യക്തമായ വിവരം ലഭിക്കുന്നത്. ചാലിയ കടല്‍തീരത്തു നിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കാണപ്പെടുന്നത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു.
അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തിയിരുന്നു. മുക്കം പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. എന്നാല്‍, ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി ഉണ്ടാകാതിരുന്നതോടെ, അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഒരു തുമ്ബും ലഭിക്കാതെ വന്നതോടെ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം കഴിഞ്ഞ നവംബറില്‍ ക്രൈംബ്രാഞ്ച് തയ്യാറാക്കി. കേസുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത രേഖാചിത്രം തയ്യാറാക്കിയിരുന്നു.