സംസ്ഥാനത്ത് ഭരണപ്രതിസന്ധിയില്ലെന്ന് നിയമമന്ത്രി എ.കെ. ബാലന്‍. സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ തര്‍ക്കമില്ലെന്നും പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറയുകയുണ്ടായി.
തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെക്കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. എന്തെങ്കിലുമൊരു ഭരണ പ്രതിസന്ധിയുള്ളതായി ആരും ധരിക്കേണ്ട.
ഓര്‍ഡിനന്‍സിന് ചില അപാകതകളുണ്ടെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചതായാണ് മനസിലാക്കുന്നത്. എങ്കില്‍ അവ കൂടി പരിഹരിച്ചാണ് പുതിയ നിയമത്തിന് രൂപം കൊടുക്കുക -മന്ത്രി ബാലന്‍ പറഞ്ഞു.
ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ക്ക് വിസമ്മതമുണ്ടെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരും. അതിന് തടസമില്ല. ഇക്കാര്യം ഗവര്‍ണറും സൂചിപ്പിച്ചതാണ്. അഭിപ്രായവ്യത്യാസത്തിന്‍റെ കാര്യം ഇതിലില്ല. ഗവര്‍ണര്‍ ബോധപൂര്‍വമായി പ്രശ്നമുണ്ടാക്കുകയാണെന്ന് തോന്നിയിട്ടില്ല. ഭരണഘടന വ്യാഖ്യാനിക്കുമ്ബോള്‍ വ്യത്യസ്ത അഭിപ്രായം സ്വാഭാവികമാണ്.
തദ്ദേശവാര്‍ഡുകള്‍ കുറഞ്ഞ എണ്ണമായ 13ല്‍ നിന്ന് 14 ആയാണ് വര്‍ധിപ്പിക്കുന്നത്. ഇതില്‍ ഭരണഘടന പ്രശ്നമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു