സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസാണ് സൗദി അറേബ്യയിലും പിടിപെടുന്നത്.
വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..!
അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്.
ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം രോഗം പിടിപെട്ടതെന്നും ഇവരെ ശുശ്രൂഷിക്കുന്നതിന് ഇടയിലാണ് മലയാളി
നഴ്‌സിന് രോഗം പടര്‍ന്നതെന്നാണ് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നത്. ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
NEWS 22 TRUTH . EQUALITY . FRATERNITY