തെരഞ്ഞെടുപ്പ് വേളയില്‍ സുരേഷ് ഗോപി പറഞ്ഞ് സൂപ്പര്‍ഹിറ്റാക്കിയ ഡയലോഗാണ് ‘എനിക്ക് ഈ തൃശൂര്‍ വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം.. ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്നത്.
സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. ഈ ഡയലോഗ് ട്രോളന്മാരും അന്ന് ഏറ്റെടുത്തിരുന്നു.
ഇപ്പോഴിത ഇക്ബാല്‍ കോളജില്‍ പരിപാടിക്ക് എത്തിയപ്പോള്‍ ഇതേ ഡയലോഗ് അല്‍പ്പം മാറ്റി പറഞ്ഞ് കൈയടി നേടിയിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷ്.
അച്ഛന്റെ ഡയലോഗ് പറയുവാന്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ ശൈലയില്‍ ഈ ഡയലോഗ് പറഞ്ഞ് ഗോഗുല്‍ കൈയടി നേടിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്.