പോലീസ് നടത്തിയ ഒരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാ വിഷയം. പോലീസ് സ്‌റ്റേഷന്‍ തന്നായിരുന്നു വിവാഹവേദി. വരണമാല്യം വരനും വധുവിനും കൈമാറിയത് എസ്‌ഐയും.
ഞായറാഴ്ചയാണ് കാണ്‍പൂരിലെ പൊലീസ് സ്റ്റേഷനില്‍വെച്ച് യുവദമ്ബതികള്‍ വിവാഹിതരായത്. അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നു.
ഒടുവില്‍ സ്റ്റേഷനിലെത്തിയ കമിതാക്കളുടെ പ്രണയകഥ കേട്ടപ്പോള്‍ പൊലീസ് തന്നെ വിവാഹത്തിനാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും കുടുംബം ഈ ബന്ധം അംഗീകരിച്ചിരുന്നില്ല.
പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന്‍ ഇവര്‍ കോടതിയെ സമീപിച്ചു.
അതേസമയം ഇരുവരും അവരവരുടെ വീട്ടില്‍ തന്നെ തുടരുകയും ചെയ്തു.
കൊറോണ വൈറസ്: സംസ്ഥാനത്ത് 288 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍..!
ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാനുള്ള ശ്രമങ്ങള്‍ വീട്ടുകാര്‍ ആരംഭിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയതോടെ രണ്ടു ദിവസം മുമ്പ് ഇരുവരും ഒളിച്ചോടുകയായിരുന്നു.
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം യുവതിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവരെയും കണ്ടെത്തി. കമിതാക്കള്‍ തങ്ങളുടെ പ്രണയകഥ പൊലീസിനോട് പറയുകയായിരുന്നു.
കഥ കേട്ടപ്പോള്‍ പൊലീസ് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ ഇരുകുടുംബങ്ങളും കല്യാണത്തിന് സമ്മതം മൂളുകയായിരുന്നു. കുടുംബം കല്യാണത്തിന് സമ്മതം നല്‍കിയതോടെ വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ പൊലീസ് തന്നെ ഒരുക്കുകയായിരുന്നു.