സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് 1053 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 15 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??
ഏഴ് പേരെയാണ് ഇന്ന് ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. 24 സാമ്പിളുകള്‍ പരിശോധനക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 15 പേര്‍ക്ക് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്. 24 പേരെ ഒരേ സമയം നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥി നിലവില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് രാജ്യത്ത് ആദ്യമായി കൊറോണ ബാധിച്ചതായി ഇന്ന് സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ രോഗലക്ഷണങ്ങളെ തുടര്‍ന്ന് പ്രവേശിപ്പിച്ച നാലുപേരില്‍ ഒരാള്‍ക്കാണ് വൈറസ് ബാധയുള്ളത്. മറ്റ് മൂന്നുപേരുടെ ഫലം ലഭിച്ചിട്ടില്ലെന്നും ഇവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.