തുണി അലക്കുന്നതിനിടയില്‍ പാമ്പുകടിയേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റത്. അലക്കുന്നതിനിടെ കല്ലിനിടയില്‍ വീണ സോപ്പ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് പാമ്ബുകടിയേറ്റത്.
കയ്യില്‍ നീറ്റലുണ്ടായെങ്കിലും കല്ലില്‍ ഉരഞ്ഞതാകുമെന്നാണ് ആദ്യം ഇവര്‍ കരുതിയത്. കുറച്ച്‌സമയത്തിന് ശേഷം കൈ നീര് വന്ന് വീര്‍ക്കാന്‍ തുടങ്ങിയതോടെ രാത്രി എട്ടരയോടെ മകനാണ് സമീപത്തെ വൈദ്യശാലയില്‍ എത്തിച്ചത്.
ഒരു മണിക്കൂറിലേറെ ഇവിടെ പരിശോധിച്ചെങ്കിലും നില മോശമായി. അരോഗ്യനില മോശമായതിനെതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വൈദ്യന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.