Breaking News

ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കു പിന്നാലെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; ന്യൂസീലന്‍ഡ് പര്യടനത്തിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് ഇന്ത്യന്‍ ടീം ഇത് ആവര്‍ത്തിക്കുന്നത്…

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ തോല്‍വിക്കു പിന്നാലെ ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടീമിന് കനത്ത പിഴയാണ് വിധിച്ചത്.

മാച്ച്‌ ഫീയുടെ 80 ശതമാനമാണ് ടീം ഇന്ത്യ പിഴയായി നല്‍കേണ്ടത്.  അനുവദിച്ച സമയം അവസാനിച്ചപ്പോള്‍ ഇന്ത്യ നാല് ഓവര്‍ എറിയാന്‍ ബാക്കിയുണ്ടായിരുന്നു.

ഇതോടെ ഓണ്‍ഫീല്‍ഡ് അമ്ബയര്‍മാരായ ഷോണ്‍ ഹൈഗ്, ലാങ്ടണ്‍ റസറെ മൂന്നാം അമ്ബയര്‍ ബ്രൂസ് ഓക്‌സന്‍ഫോര്‍ഡ്, നാലാം അമ്ബയര്‍ ക്രിസ് ബ്രൗണ്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ

അടിസ്ഥാനത്തില്‍ മാച്ച്‌ റഫറി ക്രിസ് ബ്രോഡാണ് ടീം ഇന്ത്യയ്ക്ക് പിഴചുമത്തിയത്. ഐ.സി.സി പെരുമാറ്റച്ചട്ടം 2.22 വകുപ്പ് അനുസരിച്ചാണ് നടപടി. നിശ്ചയിച്ച സമയത്ത് മത്സരം

പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ പിന്നീട് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും മാച്ച്‌ ഫീയുടെ 20 ശതമാനമാണ് പിഴചുമത്തുക. നാല് ഓവര്‍ എറിയാനുണ്ടായിരുന്നതിനാല്‍ പിഴ 80 ശതമാനത്തിലെത്തുകയായിരുന്നു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …