2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്‌എല്‍ ബള്‍ബുകളും ഫിലമെന്റ് ബള്‍ബുകളുടെയും വില്‍പന നിരോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഇതോടെ ഇനി സംസ്ഥാനത്ത് എല്‍ഇഡി ബള്‍ബുകളുടെ വിപ്ലവമാകും. 2018ലെ കണക്കുകള്‍ പ്രകാരം പ്രതിമാസം 12 ലക്ഷം സിഎഫ്‌എല്‍ ബള്‍ബുകള്‍ വിറ്റിരുന്നത് അരലക്ഷമായി കുറയുകയുംചെയ്തു, എന്നാല്‍ അതേ സമയം എല്‍ഇഡി ലൈറ്റുകള്‍ പ്രതിമാസം 14 ലക്ഷം വില്‍പനയിലേക്കു കുതിക്കുകയും ചെയ്തിരുന്നു.
രാജ്യത്താകെ മാസം ഏകദേശം നാലു കോടി എല്‍ഇഡി ലൈറ്റുകളുടെ വില്‍പ്പനയാണ് നടക്കുന്നത്. ദീര്‍ഘകാലം ഈടുനില്‍ക്കുന്നതും കൂടുതല്‍ വെളിച്ചവും വിലക്കുറവും വൈദ്യുതിച്ചെലവു കുറവുമാണ് എല്‍ഇഡി ലൈറ്റുകളെ ആകര്‍ഷിക്കാന്‍ കാരണം.
പ്രമുഖ ബള്‍ബ്, ട്യൂബ്, പാനല്‍ നിര്‍മാണ കമ്ബനികളെല്ലാം എല്‍ഇഡിയിലേക്കു മാറി. പുതിയ കമ്പനികളും ഉദയം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.