Breaking News

ഇന്ത്യ-ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി..!

ഇന്ത്യ-ന്യൂസിലന്‍ഡ്‌ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 274 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 250 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ പരമ്പര ന്യൂസിലന്‍ഡ്‌ സ്വന്തമാക്കി (2-0).

പരമ്പരയില്‍ തിരികെയെത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമായ മത്സരമായിരുന്നു ഇന്നത്തേത്. ന്യൂസിലന്‍ഡിനെ 273 റണ്‍സില്‍ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ ബാറ്സ്മാന്‍മാര്‍ മികവു കാട്ടഞ്ഞതാണ് മത്സരം കൈവിടാന്‍ കാരണമായത്‌.

അര്‍ധശതകം നേടിയ ജഡേജ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതിയത്. സ്കോര്‍ ന്യൂസിലന്‍ഡ്‌ 273-8 ഇന്ത്യ 251-all out. ആദ്യ ഏകദിനത്തിലെ ഹീറോ റോസ് ടെയ്ലര്‍ തന്നെയാണ്‌ ഇന്നും ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്‌. 73 റണ്‍സ് നേടി റോസ് ടെയ്ലര്‍ പുറത്താകാതെനിന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …