Breaking News

ഡല്‍ഹി ഫലത്തിന് പിന്നാലെ ​പാചകവാതക വില കുത്തനെകൂട്ടി; ഒറ്റയടിക്ക് കൂട്ടിയത് 146 രൂപ..

രാജ്യത്തെ പാചകവാതക സിലിണ്ടറിന്റെ വില കുത്തനെകൂട്ടി. സിലിണ്ടറിന്റെ വില 146 രൂപ (14.2കിലോ സിലിണ്ടറിന്) ആയിട്ടാണ് വര്‍ധിപ്പിച്ചത്.

ഇതോടെ 850 രൂപ 50 പൈസയാണ് ഇന്നത്തെ സിലണ്ടറിന്റെ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു.

സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണ കമ്ബനികള്‍ പാചക വാതക വില പുതുക്കുന്നത്.എന്നാല്‍, ഈ മാസം വില പുതുക്കിയിരുന്നില്ല. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവര്‍ക്ക് ഇപ്പോള്‍ കൂട്ടിയ തുക തിരിച്ച്‌ അക്കൗണ്ടുകളില്‍ വരുമെന്നും സബ്സിഡി ഇല്ലാത്തവര്‍ക്കാണ് അധിക തുകയെന്നും കമ്പനികള്‍ വ്യക്തമാക്കി.

എന്നാല്‍ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഇനി മുതല്‍ 146 രൂപ അധികം നല്‍കേണ്ടിവരും. സാധാരണക്കാരെ സംബന്ധിച്ച്‌ വലിയൊരു പ്രതിസന്ധിയാണ് വില വര്‍ദ്ധനവിലൂടെ ഉണ്ടായിരിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …