Breaking News

രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്; ഇങ്ങനെ പോയാല്‍ ഉടനേ കമ്പനി പൂട്ടേണ്ടി വരുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കള്‍…

ടെലികോം മേഖലയെ തന്നെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയയ്ക്കായി സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍.

എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് സര്‍ക്കാരിന് നല്‍കേണ്ടിവന്നാല്‍ കമ്പനി പൂട്ടേണ്ടിവരുമെന്ന് അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദശാബ്ദത്തില്‍ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാകന്‍ മുകുള്‍ രോഹ്തഗി വ്യക്തമാക്കുന്നു.

വോഡഫോണ്‍ – ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത് 7,000 കോടി രൂപയുടെ കുടിശ്ശികയാണ്. എന്നാല്‍ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ എന്നിവ 23,000 മുതല്‍ 25,000 കോടി വരെയാണ് വര്‍ധിപ്പിച്ചത്.

2,150 കോടി രൂപ ഇതിനകം തന്നെ കമ്പനി നല്‍കിയിട്ടുണ്ട്. ടെലികോം സ്ഥാപനങ്ങള്‍ തങ്ങളുടെ എല്ലാ കുടിശ്ശികകളും ഉടന്‍ തന്നെ സര്‍ക്കാരിന് നല്‍കണമെന്ന

സുപ്രീംകോടതി ഉത്തരവ് നഷ്ടം നേരിടുന്ന കമ്പനികള്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഒരു കമ്പനി പൂട്ടേണ്ടിവന്നാല്‍ 10,000 പേര്‍ക്ക് തൊഴിലില്ലാതാകും.

30 കോടി വരിക്കാര്‍ പ്രതിസന്ധിയിലാകും – കമ്പനിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ വ്യക്തമാക്കി. ഇത് ടെലികോം മേഖലയെ മുഴുവന്‍ ബാധിക്കുമെന്നും മത്സരം തുടച്ചുമാറ്റുകയും രണ്ട് സ്ഥാപനങ്ങള്‍ മാത്രം അവശേഷിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റരാത്രികൊണ്ട് ഈ കുടിശ്ശിക അടയ്ക്കാന്‍ ഒരു വഴിയുമില്ലെന്ന് കമ്പനികള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിനോട് പറയുന്നു. സര്‍ക്കാരും സഹായിക്കണം, അല്ലാത്തപക്ഷം ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുമെന്ന്‍ കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …