തമിഴ് സിനിമാ മേഖലയില്‍ നിലപാടുകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി വരലക്ഷ്മി.
അച്ഛന്റെ താരപദവിയിലൂടെ വെള്ളിത്തിരയില്‍ എത്തിയെങ്കിലും അഭിനയത്തിലൂടെ തമിഴ് സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം സൃഷ്ടിക്കുകയായിരുന്നു താരം.
പലപ്പോഴും വരലക്ഷ്മിയുടെ നിലപാടുകള്‍ തമിഴ് സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയാകാറുണ്ട്.
ഇപ്പോഴിത സിനിമ കോളങ്ങളില്‍ ചര്‍ച്ചയാകുന്നത് രണ്ടാനമ്മയായ രാധിക ശരത് കുമാറിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ്.
രാധികയെ ആന്റി എന്നാണ് താരം അഭിസംബോധന ചെയ്തത്. പ്രമുഖ ചാനല്‍ അഭിമുഖത്തില്‍ താരത്തിനോട് ഇത്
പലപ്പോഴും വിമര്‍ശനങ്ങള്‍ സൃഷ്ടിക്കാറില്ലേ എന്ന ചോദ്യത്തിനായിരുന്നു രാധികയും താരവുമായുളള ബന്ധത്തെ കുറിച്ച് വരലക്ഷ്മി മനസ് തുറന്നത്.
രാധി തന്റെ സ്വന്തം അമ്മയല്ല എന്നായിരുന്നു വരലക്ഷ്മിയുടെ മറുപടി. എന്നാല്‍ അമ്മയല്ലെങ്കിലും ഇവരുമായി വളരെ അടുത്ത ബന്ധമാണ് തനിയ്ക്കുളളതെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇരുവരും വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. കൂടാതെ രാധികയുടെ മകള്‍ റയാന്,
ശരത്കുമാര്‍ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറയുന്നു. വരലക്ഷ്മിയുടെ അമ്മ ഛയ ദേവിയാണ് . പൂജ ശരത് കുമാര്‍ എന്നൊരു സഹോദരിയും താരത്തിനുണ്ട്