ദില്ലി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വെള്ളിയാഴ്ച ഹൈകോടതി പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഏപ്രില്‍ 13 വരെ ഹര്‍ജികള്‍ നീട്ടിവെച്ച നടപടി ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളും ഡല്‍ഹി ഹൈകോടതി കേള്‍ക്കണം. സോളിസിറ്റര്‍ ജനറലിന്‍റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് സുപ്രീംകോടതി ഉത്തരവ്.
സോളിസിറ്റര്‍ ജനറല്‍ കേസില്‍ തുടര്‍ച്ചയായി ഇടപ്പെടുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. വിധിപ്രസ്താവം നടത്താന്‍ സ്വാതന്ത്ര്യം വേണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേ പറഞ്ഞു.