Feb 28, 2026 11:10 AM
Breaking News

സൗത്ത്ഇന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു ; വരന്‍ സംവിധായകന്‍…

സൗത്ത്ഇന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കു സിനിമാ ലോകത്ത് നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്.

സംവിധായകന്‍ പ്രകാശ് കൊവേലമുടിയാണ് അനുഷ്‌കയുടെ പ്രതിശ്രുത വരനെന്നാണ് സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വിവാഹത്തെ സംബന്ധിച്ച്‌ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അനുഷ്‌ക അഭിനയിച്ച തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രകാശ് കൊവേലമുടി. പ്രകാശിന്റേത് രണ്ടാം വിവാഹമാണ്.

എഴുത്ത് കാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ ആദ്യ ഭാര്യ. 2014ലാണ് പ്രകാശും കനികയും ഇരുവരും വേര്‍പിരിഞ്ഞത്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനാണ് പ്രകാശ്.

ബാഹുബലിയുടെ ചിത്രീകരണ വേളയില്‍ നടന്‍ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്നും ഗോസിപ്പുകള്‍ സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇരുവരും വിവാഹവാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …