മുപ്പത് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ വിഷം നല്കി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയില്‍ പുല്ലനേരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
വൈര മുരുകന് -സൗമ്യ ദമ്ബതികളാണ് 30 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിടുകയും ചെയ്തു.
രണ്ടാമതും പെണ്‍കുട്ടി ജനിച്ചതോടെ എരുക്കുമരത്തിന്റെ ഇല പറിക്കുമ്ബോള്‍ ലഭിക്കുന്ന കറ നല്‍കിയാണ് കൊലപ്പെടുത്തിയത്. കുട്ടി മരിച്ച ശേഷം മൃതദേഹം വീട്ടുമുറ്റത്തു തന്നെ കുഴിച്ചിട്ടു.
സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും അപ്പൂപ്പനെയും പൊലീസ് അറസ്റ്റ് ചെയ്തു. സമാനമായ പെണ് ശിശുഹത്യ തമിഴ്നാട്ടിന്റെ ഗ്രാമമേഖകളില് നിന്ന് നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികള്‍ക്ക് ആദ്യം ജനിച്ചത് പെണ്‍കുഞ്ഞായിരുന്നു. രണ്ടാമതും പെണ്‍കുഞ്ഞ് ജനിച്ചതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കുഞ്ഞിനെ കാണാനില്ലെന്ന
വിവരം അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ, സംശയം തോന്നിയ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.