ഈ അവസരത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് തിരിച്ചറിയാന്‍ കഴിയുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.
ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് എസ് ജയശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
ഡല്‍ഹി കലാപത്തെ തുടര്‍ന്ന് ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ സൗഹൃദം നഷ്ടമാവുകയാണോയെന്ന ചോദ്യം പരിപാടിയില്‍ ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജയശങ്കര്‍.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്ന് മനസ്സിലാവുകയെന്ന് ജയശങ്കര്‍ വ്യക്തമാക്കി. നിരവധി ചോദ്യങ്ങളാണ് പരിപാടിയില്‍ ഉയര്‍ന്നത്.
ഡല്‍ഹിയിലെ കലാപത്തെ തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അല്‍ ഖമേനിയും യുഎസ് ഡെമോക്രാറ്റിക് നേതാക്കളും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയതിനെക്കുറിച്ചും ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനും ജയശങ്കര്‍ മറുപടി നല്‍കി.