ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്‍റെ കീഴിലുള്ള സ്മാരകങ്ങളില്‍ അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിന് വനിതകള്‍ക്ക് സൗജന്യ പ്രവേശനം നല്‍കുമെന്ന് സാംസ്കാരിക മന്ത്രാലയം ഉത്തരവിറക്കി.
വനിത ദിനത്തില്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ സ്ത്രീകളായിരിക്കും കൈകാര്യം ചെയ്യുകയെന്ന പ്രധാന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രാലയത്തിന്‍റെ പ്രഖ്യാപനവും.
‘വനിതദിനം ആഘോഷിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ സ്ത്രീകളെ ആരാധിച്ചിരുന്നു. ആദ്യ കാലങ്ങളില്‍ വനിതകളെ ദൈവീക സങ്കല്‍പ്പങ്ങളായാണ് കണക്കാക്കിയിരുന്നത്.
സാംസ്കാരിക വകുപ്പിന്‍റെ തീരുമാനം മികച്ച തുടക്കമായിരിക്കും.’ - മന്ത്രി പ്രഹ്ളാദ് പട്ടേല്‍ പറഞ്ഞു.