Breaking News

അഞ്ച് ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് ഒളിമ്ബിക്‌സ് യോഗ്യത..!!

ഇന്ത്യന്‍ ബോക്സിങ് താരങ്ങളായ സതീഷ് കുമാര്‍ (+91 കിലോഗ്രാം), പൂജാ റാണി (75 കിലോഗ്രാം), ആശിഷ് കുമാര്‍ (75 കിലോഗ്രാം) വികാസ് കൃഷന്‍ (69 കിലോഗ്രാം), ലൗലിന ബോര്‍ഗോഹെയ്ന്‍ (69 കിലോഗ്രാം),

എന്നിവര്‍ക്ക് ടോക്യോ ഒളിമ്ബിക്‌സിന് യോഗ്യത. നിര്‍ണായക മത്സരത്തില്‍ തായ്‌ലന്‍ഡിന്റെ പൊര്‍ണിപ ചുടീയെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് പൂജാ റാണി യോഗ്യത നേടിയത്.

ജാപ്പനീസ് താരം സെവോണ്‍റെറ്റ്‌സ് ഒക്കാസാവയ്‌ക്കെതിരെ വിജയം നേടി വികാസ് കൃഷനും ഉസ്ബക്കിസ്താന്‍ താരം മഫ്തുനാകോന്‍ മെലിയേവയ്‌ക്കെതിരെ ജയം

നേടി ലൗലിനയും ഒളിമ്ബിക്‌സ് യോഗ്യത ഉറപ്പാക്കി. സതീഷ് കുമാര്‍ മംഗോളിയയുടെ ദെയ്വി ഒഗോണ്‍ബെയറിനെ 5-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയുമാണ്‌ യോഗ്യത നേടിയത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …