ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും മടങ്ങിയെത്തിയ 85കാരനായ ജയ്പൂര്‍ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി. പുതുതായി 14 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 8 പേര് കേരളത്തില്‍ നിന്നാണ്.
മൂന്ന് കേസുകള്‍ വീതം കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്.