ആശ്രാമം പി.ഡബ്ല്യു.ജി വനിതാ ഹോസ്റ്റലില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ അക്രമാസക്തനായതായി റിപ്പോര്‍ട്ട്. ഇയാള്‍ നിരീക്ഷണകേന്ദ്രത്തിലെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു.
ഇയാള്‍ മാനസികരോഗത്തിന് മരുന്നുകഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചുവെച്ചിരുന്നതായ് ആരോപണമുയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരമാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലെത്തിച്ചത്. ഇയാളുടെ ആക്രമണത്തില്‍ നഴ്‌സുമാര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന കുണ്ടറ സ്വദേശിയ്ക്കും പരുക്കേറ്റു.