Breaking News

ലോകരാഷ്ട്രങ്ങളില്‍ മരണമണി മുഴക്കുന്ന ‘കൊലയാളി’ വൈറസ് ഉടലെടുത്ത ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാര്‍ക്കറ്റ്’ വീണ്ടും തുറന്നു…

ലോകത്തെ ഞെട്ടിച്ച്‌ വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണാ വൈറസിന്‍റെ പ്രഭവകേന്ദ്രമെന്ന്​ വിശ്വസിക്കുന്ന ചൈനയിലെ കുപ്രസിദ്ധ വെറ്റ് മാര്‍ക്കറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

അമേരിക്കയിലെ പ്രമുഖ വാര്‍ത്താ എജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്​തിരിക്കുന്നത്. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാര്‍ക്കറ്റില്‍ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം.

ലോകം മുഴുവന്‍ കൊടുങ്കാറ്റിന്‍റെ വേഗതയില്‍ വ്യാപിക്കുന്ന കൊറോണ വൈറസ് ഈ മാര്‍ക്കറ്റില്‍നിന്നാണ്​ ജനങ്ങളിലേക്ക് പടര്‍ന്നതെന്ന്‍ കരുതുന്നത്. എന്നാല്‍, ഇതിന്‍റെ ഭീതിയില്‍നിന്ന് ലോകരാഷ്ട്രങ്ങള്‍ മുക്തമാകുന്നതിന് മുമ്പ് തന്നെ

വീണ്ടും ഈ മാര്‍ക്കറ്റ് തുറന്നത്​ അപകടകരമാണെന്നാണ് ശാസ്ത്രജ്ഞരും ആരോഗ്യ വിദഗ്ധരും പറയുന്നത്. ഈ മാര്‍ക്കറ്റില്‍ നിന്ന് വവ്വാല്‍ മുഖേനയാണ് വൈറസ് പടര്‍ന്നതെന്നാണ് കരുതപ്പെടുന്നത്.

വിവിധ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ചൈനയിലെ ഹുബെ പ്രവിശ്യയില്‍ നിന്നുള്ള 55കാരനാണ് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ഈ മാര്‍ക്കറ്റുമായി

ബന്ധമുണ്ടായിരുന്നു എന്നാണു റിപ്പോര്‍ട്ട്. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാര്‍ക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …