Breaking News

കൊറോണ വൈറസുമായി ബന്ധപ്പെട്ട കോളർടൂൺ ഒഴിവാക്കാനുള്ള വഴി..!

ടെലികോം ഓപ്പറേറ്റർമാരായ ജിയോ, എയർടെൽ, ബി‌എസ്‌എൻ‌എൽ, വോഡഫോൺ എന്നിവ കൊറോണയുമായി ബന്ധപ്പെട്ട ബോധവൽക്കരണത്തിനായി തങ്ങളുടെ നെറ്റ് വര്‍ക്കിലെ നമ്പരുകളിൽ കോളർ ടൂൺ സെറ്റ് ചെയ്തു.

കൊറോണയെ പ്രതിരോധിക്കാനുള്ള കാര്യങ്ങളാണ് ഈ കോളർ ടൂണിൽ കമ്പനികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൊറോണയെ സംബന്ധിക്കുന്ന അറിയിപ്പ് വളരെ ഉപകാരപ്രദമാണെങ്കിലും ഇത് വളരെ ദൈർ‌ഘ്യമേറിയതാണ്, അടിയന്തിര

ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാഹചര്യങ്ങളിൽ‌ ആരെയെങ്കിലും വിളിക്കുമ്പോഴോ അതല്ലെങ്കിൽ‌ 100, 110 പോലുള്ള അടിയന്തിര സേവനങ്ങളിൽ‌ നിങ്ങൾ‌ വിളിക്കുമ്പോഴോ ഈ കോളർടൂൺ നമുക്കൊരു ശല്യമായി തോന്നിയേക്കാം. ഈ കോളർ ടൂൺ അത്യാവശ്യഘട്ടങ്ങളിൽ ഒഴിവാക്കാനായൊരു മാർഗ്ഗമുണ്ട്.

കോളർ ടൂൺ ഒഴിവാക്കാനുള്ള വഴി എയർടെൽ, ജിയോ, വോഡഫോൺ എന്നിവയിലുള്ള ചുമയ്ക്കുന്ന കോളർ ടൂൺ ഒഴിവാക്കാൻ താഴെ കൊടുത്തിരിക്കുന്ന ലളിതമായ കാര്യങ്ങൾ ചെയ്താൽ മതി.

  1. 1. നിങ്ങൾ ആരുടെയെങ്കിലും നമ്പർ ഡയൽ ചെയ്യുക
  2. 2. കൊറോണ സംബന്ധിച്ച മെസേജ് പ്ലേ ചെയ്യുമ്പോൾ നിങ്ങൾ 1 അമർത്തണം
  3. 3. ഇതോടെ നിങ്ങളുടെ കോൾ ഡീഫോൾട്ട് റിംഗിംഗ് ട്യൂണിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.

സാധാരണയായി കേൾക്കുന്ന റിങ് ശബ്ദത്തിനും കോളർടൂണിനും പകരമാണ് പുതിയ ബോധവൽക്കരണ സന്ദേശം കേള്‍ക്കുന്നത്. മാരകമായ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനായി കമ്പനികൾ

കൊണ്ടുവന്ന പുതിയ കോളർടൂൺ ചുമയ്ക്കുന്ന ശബ്ദത്തോടെയാണ് ആരംഭിക്കുന്നത്. ഇതിന് ശേഷം കൊറോണയെ തടയാൻ പാലിക്കേണ്ട പ്രാഥമിക ശുചിത്വത്തെ കുറിച്ച് ഇംഗ്ലീഷിൽ ഉപയോക്താക്കൾക്ക് ബോധവൽക്കരണം നടത്തുകയാണ് കോളർടൂൺ.

About NEWS22 EDITOR

Check Also

ഇസ്രായേൽ ഹമാസ് സംഘർഷം തുടരുന്നു.

ഗാസ ബന്ദികളെ മോചിപ്പിക്കുന്ന കരാർ സമീപിച്ചതായി താൻ വിശ്വസിക്കുന്നുവെന്ന് ബിഡൻ. വെടിനിർത്തലിന് പകരമായി ഗാസയിൽ ഹമാസ് തടവിലാക്കിയ യുദ്ധ തടവുകാരെ …