കൊറോണ എന്ന ഇരുട്ടിനെ അകറ്റാന്‍ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. ഇന്ന് രാത്രി ഒമ്ബത് മുതല്‍ ഒമ്ബത് മിനിറ്റ് ലൈറ്റുകള്‍ അണച്ച് ദീപം തെളിച്ച് ജനങ്ങള്‍ കോവിഡിനെതിരായ പ്രതിരോധത്തില്‍ അണിചേര്‍ന്നു.
രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവരെല്ലാം ദീപം തെളിക്കലില്‍ പങ്കാളികളായിഒമ്ബത് മിനിറ്റു നേരം
വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണികളിലോ നിന്ന് വിളക്കുകള്‍ തെളിക്കുകയോ ടോര്‍ച്ച്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ലൈറ്റുകള്‍ തെളിക്കുകയോ വേണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ
ആഹ്വാനം. മത, ജാതി, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മറന്ന് അനേകം പേര് ആഹ്വാനം ഏറ്റെടുത്തു. ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും ലൈറ്റ് അണച്ചു. ക്ലിഫ് ഹൗസില്‍ ജീവനക്കാര്‍ ടോര്‍ച്ച് തെളിച്ചു.