കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 900 പുതിയ കോവിഡ് കോസുകള്‍. ഇതോടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 8,356 ആയി ഉയര്‍ന്നു. രാജ്യത്ത് 273 പേരാണ്
ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 34 മരണങ്ങളാണ്. കൊറോണ ബാധിച്ച് നിലവില്‍ 7367 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 716 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.