Breaking News

ധോണിയോ, ഗാംഗുലിയോ, കോഹ്‌ലിയോ അല്ല മികച്ച ക്യാപ്റ്റന്‍, തുറന്നുപറഞ്ഞ് ശ്രീശാന്ത്..!!

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍ ധോണിയോ, ഗാംഗുലിയോ, കോഹ്‌ലിയോ അല്ലെന്ന്‌ ശ്രീശാന്ത്‌. ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഇന്ത്യയിലേക്ക് ആദ്യ

ലോകകപ്പ് കിരീടം ഇന്ത്യയില്‍ എത്തിച്ച കപില്‍ദേവ് ആണെന്ന് ശ്രീശാന്ത് പറയുന്നു. ഹലോ ലൈവില്‍ സംസാരിക്കുമ്ബോഴാണ് ശ്രീശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. 2007ലെ ട്വന്റി20 ലോക കിരീടത്തിലെ ജയത്തില്‍ പങ്കാളിയായെങ്കിലും 2011ലെ ലോകകപ്പ്‌ ജയമാണ്‌

ഏറ്റവും പ്രിയപ്പെട്ടത്. 2011ലെ ഏകദിന ലോകകപ്പ്‌ ഫൈനലില്‍ ഞാന്‍ സമ്മര്‍ദ്ദത്തിലായപ്പോള്‍ എനിക്ക് ധൈര്യം നല്‍കിയത്‌ സച്ചിനും യുവരാജ്‌ സിങ്ങുമാണ്. സച്ചിന്‌ വേണ്ടി ലോക കിരീടം ഉയര്‍ത്തണം

എന്ന ഒറ്റ ലക്ഷ്യമാണ് ടീം അംഗങ്ങള്‍ക്ക് മുന്‍പില്‍ ഉണ്ടായിരുന്നത്. ഇനി ഐപിഎല്‍ കളിയ്ക്കാന്‍ അവസരം ലഭിച്ചാല്‍ തനിക്ക് ഏറ്റവും ഇഷ്ട്ടം മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി കളിയ്ക്കാനാണെന്നും താരം പറഞ്ഞു.

ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാന്‍ കോഹ്‌ലിയാണ്‌. ബൗളര്‍ആയി താരം പറഞ്ഞത് ബൂമ്രയെയാണ്. ധോണിയാണ് ലോക ക്രിക്കറ്റിലെ ഇതിഹാസ താരമാണെന്നും ശ്രീശാന്ത്‌ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …