Breaking News

കൊറോണയുടെ ഉത്ഭവം ലാബില്‍ നിന്നല്ല; രോഗം പടര്‍ന്നത് ആ മൃഗങ്ങളില്‍ നിന്ന് : ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും വന്നതാണ്, അതൊരിക്കലും ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്നുമുള്ള വെളിപ്പെടുത്തലുമായി ലോകാരോഗ്യ സംഘടന. മൃഗങ്ങളില്‍ നിന്നു തന്നെയാണ് വൈറസ് പകര്‍ന്നതെന്നാണ്

ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്, അത് ലാബിലോ മറ്റ് എവിടെയെങ്കിലുമോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതല്ലെന്നും ലോകാരോഗ്യ സംഘടന വക്താവ് ജനീവയില്‍ പറഞ്ഞു. വൈറസ് പൊട്ടിപ്പുറപ്പെട്ടത്

വുഹാനിലെ ലബില്‍ നിന്നാണോ എന്നറിയാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന അമേരിക്കന്‍ പ്രസിഡന്റെ ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വവ്വാലുകള്‍ കൊറോണ വൈറസുകളുടെ സ്വാഭാവിക വാഹകരാണ്. എന്നാല്‍ ഇത് എങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോളും ചോദ്യമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …