Breaking News

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും കുതിച്ചുയര്‍ന്നു; 2,000 രൂപ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നത്….

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു. തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ത്യയിൽ സ്വർണ്ണ വില ഇന്ന് വീണ്ടും ഉയർന്നത്. സംസ്ഥാനത്ത് ചരിത്രത്തിലെ തന്നെ ഉയർന്ന വിലയാണ്ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്.

പവന് 33600 രൂപയാണ് ഇന്നത്തെ സ്വർണ വില. ഏപ്രിൽ 14 മുതൽ 16 വരെയും ഈ വില രേഖപ്പെടുത്തിയിരുന്നു.

എന്നാൽ പിന്നീട് വില കുത്തനെ കുറഞ്ഞിരുന്നു. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്.

പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും സ്വർണ വില കുത്തനെ ഉയരാൻ തുടങ്ങി. ആഗോള വിപണിയിൽ സ്‌പോട്ട് സ്വർണം ഔൺസിന് 1,685.46 ഡോളറാണ് നിരക്ക്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …