Breaking News

ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിമാനയാത്ര നിരക്ക് കൂടും…

അടുത്ത സമ്ബത്തിക വര്‍ഷം മുതല്‍ അതായത്, ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് കൂടുമെന്ന് റിപ്പോർട്ട്. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് ഇത്.

ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന്

ഡി.ജി.സി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജോലിക്കാര്‍, യു.എന്‍ സമാധാന

സേനയുടെ ഭാഗമായി യാത്രചെയ്യുന്നവര്‍ എന്നിവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നും ഉത്തരവില്‍ പറയുന്നു.

കോവിഡ് 19 അന്താരാഷ്ട്ര വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമാനയാത്ര സുരക്ഷ നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്.

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സാണ്(സി.ഐ.എസ്.എഫ്) വിമാന യാത്ര, എയര്‍പോര്‍ട്ട് സുരക്ഷ എന്നീ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …