Breaking News

മൃതദേഹങ്ങള്‍ക്ക് മുന്നില്‍ വിലപിച്ച്‌ ജനം; ബാങ്കുകള്‍ക്കും പെട്രോള്‍ പമ്ബുകള്‍ക്കും സമീപം വന്‍ ക്യൂ; റോഡുകളില്‍ പതിക്കുന്ന മിസൈലുകളും കത്തിയെരിയുന്ന വാഹനങ്ങളും: ഉക്രൈനെ അക്ഷരാര്‍ത്ഥത്തില്‍ കത്തിച്ച്‌ റഷ്യ

ഉക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങിയതോടെ എങ്ങും ദയവനീയമായ കാഴ്ചയാണ്. ബോംബുകള്‍, മിസൈലുകള്‍, ടാങ്കുകള്‍ എല്ലാം യുക്രെയ്‌നെ ആക്രമിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. കെട്ടിടത്തിന്റെ മുകളിലും റോഡുകളിലുമെല്ലാം മിസൈല്‍ വന്ന് പതിക്കുന്നു. തീപിടിച്ചു കെട്ടിടങ്ങള്‍ കത്തിയമരുന്നതും മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ജനം വിലപിക്കുന്നതിന്റെ ദയനീയ കാഴ്ചകളുമെല്ലാമാണ് ഇപ്പോള്‍ ഉക്രൈനില്‍ നിന്നും പുറത്തു വരുന്നത്.

റോഡുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം മണിക്കൂറുകള്‍ നീണ്ട ക്യൂവാണ്. അയല്‍രാജ്യമായ യുക്രെയ്നെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ യുദ്ധപ്രഖ്യാപനം ഔദ്യോഗികമായി വന്നത് ഫെബ്രുവരി 24 നാണ്. തൊട്ടുപിന്നാലെ വ്യോമാക്രമണവും കരയിലൂടെയുള്ള ആക്രമണങ്ങളും തുടങ്ങി. ഓരോ നിമിഷവും യുക്രെയ്‌നിന്റെ വിവിധ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം അതിക്രമിച്ച്‌ കയറുകയാണ്.

ഇതിന്റെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റഷ്യന്‍ സൈന്യം യുക്രെയ്‌ന്റെ അതിര്‍ത്തി കടക്കുന്നതിന്റെ ദൃശ്യങ്ങളും വന്നു കഴിഞ്ഞു. കര, വ്യോമ മാര്‍ഗമാണ് റഷ്യന്‍ സൈന്യം കടന്നാക്രമണം നടത്തുന്നത്. റഷ്യയുടെ സൈനിക നടപടിക്കു പിന്നാലെ യുക്രെയ്നില്‍നിന്നും യുദ്ധക്കെടുതിയുടെ നിരവധി ദൃശ്യങ്ങളും. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെയും മൃതദേഹങ്ങള്‍ക്കു സമീപം വിലപിക്കുന്നവരുടെയും വേദനാജനകമായ ദൃശ്യങ്ങളാണ് പലതും.

ബാങ്കുകള്‍ക്കും പെട്രോള്‍ പമ്ബുകള്‍ക്കും സമീപം ജനം ക്യൂ നില്‍ക്കുന്ന ചിത്രങ്ങളുമുണ്ട്. കൊച്ചിന്മ ‘എടിഎമ്മുകള്‍ പലതും കാലിയായി, സൂപ്പര്‍ മാര്‍ക്കറ്റുകളിലും നീണ്ട ക്യൂവാണുള്ളത് ഇപ്പോള്‍ സുരക്ഷിതമാണെങ്കിലും എപ്പോള്‍ വരെ എന്നതിലാണ് ആശങ്കയുള്ളത്’ എന്നു യുക്രെയ്ന്‍ വെനിസ്റ്റിയയിലുള്ള കൊല്ലം സ്വദേശി മുഹമ്മദ് സാബിര്‍ പറയുന്നു.

കീവില്‍ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിനും കെട്ടിടത്തിനും അടുത്തുള്ള പാര്‍ക്കിലാണ് ഷെല്ലാക്രമണം ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ സുരക്ഷിതരാണെങ്കിലും വൈകാതെ ഭക്ഷണ സാധനങ്ങള്‍ തീരുമെന്ന പേടിയുണ്ട്. അടുത്ത ഫ്‌ളാറ്റുകളില്‍ താമസിക്കുന്ന പലരും ബാഗുകള്‍ പാക്ക് ചെയ്ത് ഇതിനകം കൂടുതല്‍ സുരക്ഷിത സ്ഥലങ്ങളിലേക്കു പോയിക്കൊണ്ടിരിക്കുന്നതാണ് കാഴ്ചയെന്നും മുഹമ്മദ് പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …