Breaking News

യുക്രെയിനെതിരായ ആക്രമണത്തില്‍ പ്രതിഷേധവുമായി റഷ്യയില്‍ ജനം തെരുവില്‍; 1700 പേര്‍ കസ്‌റ്റഡിയില്‍, 7000 സൈനികരെ ജര്‍മ്മനിയിലേക്ക് അയച്ച്‌ അമേരിക്ക

യുക്രെയിനെതിരായ തങ്ങളുടെ ആദ്യദിനത്തെ ആക്രമണം വിജയകരമാണെന്ന് റഷ്യ പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധത്തിനെതിരെ റഷ്യയില്‍ പ്രതിഷേധവുമായി ജനങ്ങള്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ‘റഷ്യ യുദ്ധത്തിനെതിരാണ്’ എന്ന ബാനറുയര്‍ത്തി പ്രതിഷേധിച്ച ജനങ്ങളെ അറസ്‌റ്റ് ചെയ്‌തു. കൂടുതലും യുവാക്കളാണ് ഇത്തരത്തില്‍ പ്രതിഷേധിച്ചത്. 1700 പേരെയാണ് പ്രതിഷേധത്തിന്റെ പേരില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.

റഷ്യയിലെ വിവിധ നഗരങ്ങളില്‍ ജനങ്ങളോട് പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്നും പ്രതിഷേധമുണ്ടെങ്കിലും ഇപ്പോള്‍ ശബ്ദിക്കരുതെന്നും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതേസമയം റഷ്യയുടെ മോഹങ്ങള്‍ യുക്രെയിനില്‍ ഒതുങ്ങില്ലെന്നും പുടിനുമായി ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളുടെ സുരക്ഷയ്‌ക്കായി 7000 സൈനികരെ ജര്‍മ്മനിയിലേക്ക് അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.

അതേസമയം ആദ്യ ദിനം 137 പേരുടെ ജീവന്‍ നഷ്‌ടമായതായി യുക്രെയിന്‍ അറിയിച്ചു. റഷ്യയ്‌ക്കെതിരായ ഉപരോധം വര്‍ദ്ധിപ്പിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു. ആണവ ദുരന്തമുണ്ടായ ചെര്‍ണോബില്‍ പിടിച്ചെടുത്തതായി റഷ്യന്‍ സൈനികര്‍ സ്ഥിരീകരിച്ചു. അവസാന ശ്വാസം വരെ പൊരുതുമെന്നാണ് യുക്രെയിനിലെ സൈന്യം അറിയിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …