സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം ഗ്രാമിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4225 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപരം നടക്കുന്നത്. അതേസമയം ഒരു പവന് സ്വര്‍ണത്തിന് 33800 രൂപയാണ് ഇന്നത്തെ വില.
നിലവില്‍ ആഗോള വിപണിയിലുണ്ടായ വ്യതിയാനമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍