മൃഗശാലയില്‍ ചത്ത വെള്ള കടുവയുടെ കൊറോണ പരിശോധന ഫലം പുറത്ത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൃഗശാലയില്‍ വച്ച് ചത്ത വെള്ളക്കടുവയ്ക്ക് കൊറോണയില്ലെന്നു അധികൃതര്‍.
കടുവയുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. കല്‍പ്പന എന്ന് പേരായ വെള്ളക്കടുവയാണ് കഴിഞ്ഞ ദിവസം പ്രായാധിക്യവും വൃക്ക സംബന്ധമായ അസുഖവും കാരണം ചത്തത്.
കൊറോണ മൂലമാണ് മരണമെന്ന് സംശയിക്കാനുള്ള യാതൊരു ലക്ഷണവും കടുവയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു. കടുവയുടെ സാമ്ബിളുകള്‍ ബറെയ്ലിയിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു.
ഇവിടെ നടത്തിയ പരിശോധനയിലാണ് കടുവയ്ക്ക് കൊറോണ ഇല്ലെന്ന് വ്യക്തമായത്. ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് വെള്ളക്കടുവ ചത്തത്.