രാജ്യത്ത് അടുത്ത മാസം പകുതിയോടെ പുതിയ കോവിഡ് കേസുകള്‍ ഉണ്ടാവില്ലെന്ന് പഠനം. മെഡിക്കല്‍ മാനേജ്മെന്റ് ശാക്തീകരണ കമ്മിറ്റി അധ്യക്ഷനുമായ വി.കെ പോള്‍ ആണ് പഠനം അവതരിപ്പിച്ചത്.
ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന പ്രവണത തുടരുകയാണെങ്കിലും മെയ് 16 നകം പുതിയ കേസുകള്‍ അവസാനിക്കുമെന്നാണ് പഠനം വ്യകതമാക്കുന്നത്.
അതേസമയം രോഗവ്യാപനം ഒരു പരിധിവരെ കുറയ്ക്കാന്‍ ലോക്ക്ഡൗണിനു കഴിഞ്ഞു. രോഗം ഇരട്ടിയാകുന്ന സമയം വര്‍ധിച്ചു. കേസുകള്‍ ഇരട്ടിയാകാന്‍ എടുത്ത കാലയളവ് ഏകദേശം 10 ദിവസമായെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മെയ് മൂന്നു മുതല്‍, ഒരു ദിവസം ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലേക്ക് എത്തും. ഒറ്റദിവസം 1500 കേസുകള്‍ക്ക് മുകളില്‍വരെ എത്താം. ഇത് മെയ് 12 ന് അകം 1,000 കേസുകളിലേക്കും മെയ് 16 ഓടെ പൂജ്യമായും കുറയുമെന്നുമാണ് പഠനം.