Breaking News

ഇന്ത്യയില്‍ സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചു ; പുതുക്കിയ വില ഇങ്ങനെ..

ഇന്ത്യയില്‍ സാംസങ്ങ് ഫോണുകളുടെ വില വെട്ടിക്കുറച്ചതായ് റിപ്പോര്‍ട്ട്. സാംസങ്ങ് ഗ്യാലക്സി എം21, ഗ്യാലക്സി എ50 എന്നിവയുടെ വിലയാണ് കുറച്ചത്. നേരത്തെ ഗ്യാലക്സി എം21 4ജിബി+64

ജിബി പതിപ്പിന് 14,222 രൂപയ്ക്കും ഇതേ ഫോണിന്‍റെ 6ജിബി+128ജിബി പതിപ്പ് 16,326 രൂപയ്ക്കുമാണ് വില്‍പ്പനയ്ക്ക് എത്തിയത്. ഇപ്പോള്‍ ഇരു മോഡലുകളുടെ വില 4ജിബി പതിപ്പിന് 13,199 രൂപയാണ്. 6ജിബി പതിപ്പ് ലഭിക്കുക

15,499 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഗ്യാലക്സി എ50 ന്‍റെ 4ജിബി റാം + 128ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പിന് 21,070 ആയിരുന്നു വില. ഇതേ ഫോണിന്‍റെ 6ജിബി+128ജിബി പതിപ്പിന്

വില 26,900 ആയിരുന്നു. ഇതില്‍ ഇപ്പോള്‍ കുറവ് വരുത്തി യഥാക്രമം 18,599 രൂപയും, 20,591 രൂപയുമാണ് പുതിയ വില.ഈ വിലകള്‍ ഇപ്പോള്‍ തന്നെ സാംസങ്ങിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …