Feb 5, 2026 10:10 AM
Breaking News

കോവിഡ്; മരണ നിരക്കില്‍ ഇറ്റലിയെ കടത്തിവെട്ടി ബ്രിട്ടണ്‍..!

ബ്രിട്ടണില്‍ കോവിഡ് മൂലം ഉണ്ടായ മരണസംഖ്യ 29427 ആയി ഉയര്‍ന്നതായ് റിപ്പോര്‍ട്ട്. ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച്‌ മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി.

കോവിഡ് രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതുവരെ 29,315 പേരാണ് മരണപ്പെട്ടത്. 2,13,013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 196,243 പേര്‍ക്കാണ് യുകെയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് യുഎസ്സിലാണ്. യുഎസ്സില്‍ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 71,078 പേര്‍ക്കാണ് ഇവിടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …