Breaking News

ഈ ലോകത്ത് ഏറ്റവും പെട്ടെന്ന് വാക്‌സിന്‍ കണ്ടുപിടിക്കേണ്ട രോഗം മറ്റൊന്ന്: വിജയ്‌ സേതുപതി ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ..

മനുഷ്യ വികാരങ്ങളില്‍ ഒന്നായ വിശപ്പും ഒരു രോഗമാണെന്നും അതിനൊരു വാക്സിന്‍ ആരെങ്കിലും കണ്ടുപിടിച്ചിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നും തമിഴ് യുവ സൂപ്പര്‍ താരം വിജയ് സേതുപതി.

കൊവിഡ് വൈറസ് ബാധയുടെ ഭീതിയില്‍ ലോക്ക് ഡൗണില്‍ രാജ്യത്തെ ഒരു വലിയ വിഭാഗം തൊഴിലില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ട്വിറ്ററിലൂടെ വിജയ് സേതുപതിയുടെ ഇത്തരത്തിലുള്ള പ്രതികരണം.

വിശപ്പ് ഒരു രോഗമാണെന്നും അതിന് വാക്‌സിന്‍ കണ്ടുപിടിക്കണമെന്നുമാണ് വിജയ് സേതുപതി ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്സിന്‍ കണ്ടുപിടിച്ചാല്‍ എത്ര നന്നായേനെ. എന്‍റെ ദൈവമേ’, എന്നാണ് സേതുപതിയുടെ ട്വീറ്റ്. നിരവധി ആളുകളാണ് ട്വീറ്റിന് കമന്റ്മായി രംഗത്ത് വന്നിരിക്കുന്നത്.

വിശപ്പില്ലാതെ ലോകം ഇതുപോലെയാകില്ല എന്നാണ് സേതുപതിയുടെ ട്വീറ്റിന് മറുപടിയുമായി സംവിധായകന്‍ മോഹനന്‍ ജി എത്തിയിരിക്കുന്നത്. വിശപ്പാണ് ആളുകളെ കഠിനാധ്വാനം ചെയ്യിക്കുന്നത്.

വിശപ്പ് മാത്രമാണ് ആളുകളെ പരസ്പരം അനുകമ്ബയുള്ളവരും സഹാനുഭൂതിയുള്ളവരും ആക്കുന്നത് വിശപ്പാണ്. പട്ടിണി നശിച്ചാല്‍ ലോകവും നശിപ്പിക്കപ്പെടുമെന്ന് സംവിധായകന്‍ ട്വീറ്റ് ചെയ്തു.

43,000 ലൈക്കുകളും 6800ല്‍ ഏറെ ഷെയറുകളും 2100ല്‍ അധികം കമന്‍റുകളും മക്കള്‍ സെല്‍വന്‍റെ ട്വീറ്റിന് ഇതിനോടകംതന്നെ ലഭിച്ചു.  കൊവിഡ് സഹായനിധികളിലേക്ക് സഹായം നല്‍കിയ തമിഴ് താരങ്ങളുടെ പട്ടികയില്‍ വിജയ് സേതുപതിയുമുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് പ്രതിസന്ധിയിലായ സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) യുടെ സഹായനിധിയിലേക്ക് നല്‍കിയ 10 ലക്ഷം ഉള്‍പ്പെടെയാണ് ഇത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …