രാജ്യത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാറുകളും മദ്യശാലകളും അടച്ചതോടെ സൂക്ഷിച്ചു വച്ചിരുന്ന 60,000 ലിറ്റര്‍ ബിയര്‍ കളയാന്‍ ക്രാഫ്റ്റ് ബിയര്‍. വല്‍പ്പന നിന്നതോടെയാണ് ഈ നടപടിയിലേക്ക് കമ്പനിയെ നയിച്ചത്.
പുനെയിലെ 16 മൈക്രോ ബ്രൂവറികളിലായി സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു ബിയറാണ് നശിപ്പിക്കുന്നത്. നിര്‍മിച്ച് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഉപയോഗിച്ചില്ലെങ്കില്‍ ക്രാഫ്റ്റ് ബിയറിന്റെ രുചി നഷ്ടപ്പെടും.
ക്രാഫ്റ്റ് ബ്രൂവറീസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് നകുല്‍ ഭോസ്ലെയാണ് ഇക്കാര്യം അറിയിച്ചത്.