Breaking News

വരാന്‍പോകുന്നത് ഇരട്ട ന്യൂനമര്‍ദ്ദം; കേരളത്തിൽ മൺസൂൺ എത്തുന്നത്‌ ജൂൺ 5 അല്ല; അതിനുമുന്നേ കാലവർഷം എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

കേരളത്തില്‍ കാലവര്‍ഷം ഇത്തവണ ജൂണ്‍ ഒന്നിന് തന്നെ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ ഒന്നിന് തന്നെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്തെത്താന്‍ സാദ്ധ്യതയെന്നാണ്

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നേരത്തെ ജൂണ്‍ അഞ്ചിന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ഉത്ര കൊലപാതകം; പിടിലാകുന്നതിന് മുമ്പ് സൂരജ് മറ്റൊരു കാര്യം കൂടി ചെയ്തിരുന്നു…Read more

എന്നാല്‍ ശനി-ഞായര്‍ ദിവസങ്ങളിലായി അറബിക്കടലില്‍ ഒമാന്‍ തീരത്തും, ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാന്‍ സാധ്യതയുള്ള ഇരട്ടന്യൂനമര്‍ദ്ദങ്ങളാണ് കേരളത്തിലേക്ക് നേരത്തെ മണ്‍സൂണ്‍ മേഘങ്ങളെ എത്തിക്കുമെന്നാണ്

കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ പ്രവചനം. ബംഗാളിലും ഓടീശയിലും ആഞ്ഞടിച്ച ഉംപുണ്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴ ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഈ മാസം അവസാനം രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ അറബിക്കടലില്‍ രൂപപ്പെടുമെന്ന പ്രവചനം വരുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …