ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന്‍ ജഗപതി ബാബു. സിനിമയിലെ തൊഴിലാളികള്‍ക്ക് പുറമെ ആന്ധ്ര പ്രദേശില്‍ ഉപജീവനത്തിനായി കഷ്ടപ്പെടുന്ന 10000 കുടുംബങ്ങളെയാണ് ജഗപതി ബാബു ദിനവും സഹായിക്കുന്നത്.
പലചരക്ക്, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങളാണ് നടന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. നടനെ പ്രശംസിച്ച് സമൂഹിക മാധ്യമങ്ങളില്‍ ഒട്ടനവധിപേരാണ് രം ഗത്ത് വന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത താരങ്ങളിലൊരാളാണ് ജഗപതി ബാബു.
25 വര്‍ഷം നീണ്ട കരിയറില്‍ 120 ലധികം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു, കൂടാതെ മൂന്ന് ഫിലിംഫെയര്‍ പുരസ്കാരങ്ങളും ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ ഏഴ് നന്ദി പുരസ്കാരങ്ങളും അദ്ദേഹം നേടി.
പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അദ്ദേഹം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ ഡാഡി ഗിരിജ എന്ന വില്ലനെയാണ് അദ്ദേഹം അവതരിപ്പിച്ചത്.