ലോക്ഡൗണ്‍ ഇളവിനിടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി. 8,380 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം 8,000 കടക്കുന്നത്.
ഇതോടെ മൊത്തം രോഗികളുടെ എണ്ണം 1,82,146 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗംബാധിച്ച് മരിച്ചത് 193 പേരാണ്. 5,164 പേര്‍ക്ക് ആകെ ഇതേവരെ ജീവന് നഷ്ടമായി. അഞ്ചാംഘട്ടത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്താനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് രാജ്യത്ത് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നത് എന്നത് ശ്രദ്ധേയമാണ്.