സര്‍വകാല റിക്കാര്‍ഡ് വിലയില്‍ നിന്നും സ്വര്‍ണവില നേരെ താഴേക്ക്. സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വന്‍ ഇടിവാണ് രേഖപ്പുത്തിയത്. പവന് ഒറ്റയടിയ്ക്ക് 480 രൂപയാണ് കുറഞ്ഞത്.
കൊല്ലം അഞ്ചലിൽ വീണ്ടും ദുരൂഹമരണം; ദമ്പതിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി…
ഇതോടെ പവന് 34320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4290 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ സ്വര്‍ണം റിക്കാര്‍ഡ് വിലയില്‍ എത്തിയിരുന്നു. ആദ്യം വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ഉച്ചയോട് വില കുറയുകയും ചെയ്തു.
ഇന്നലെ രാവിലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സര്‍വകാല റിക്കാര്‍ഡ് വിലയായ ഗ്രാമിന് 4380 രൂപയും പവന് 35,040 രൂപയിലെത്തി.
എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിലയില്‍ കുറവ് വന്നു. പവന് 240 രൂപ കുറഞ്ഞ് 34800 രൂപയുമായിരുന്നു.