മൂര്‍ഖന്‍ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുന്‍പെ അഞ്ചലില്‍ വീണ്ടും മറ്റൊരു ദുരൂഹമരണം, കൊല്ലം അഞ്ചല്‍ ഇടമുളക്കലില്‍ ദമ്ബതിമാരെയാണ് മരിച്ചനിലയില്‍ കണ്ടെത്തി.
ഇടമുളക്കല്‍ സ്വദേശി സുനില്‍ (34) ഭാര്യ സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനിലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സുജിനിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലുമാണ്.
രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചതായാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.